ഇ.ഡി. സംഘം തിരുവനന്തപുരത്ത് തുടരും
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനായി എത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം തിരുവനന്തപുരത്ത് തുടരും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ ബിനീഷിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിവരങ്ങളാണ് ഇ.ഡി. അന്വേഷിച്ചത്. കര്‍ണാടകയില്‍ നിന്നെത്തിയ സംഘം രണ്ടായി പിരിഞ്ഞ് ഒരു സംഘം തലസ്ഥാനത്ത് തന്നെ തുടരും.
ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം രണ്ടാമത്തെ സംഘം മടങ്ങിപ്പോയി. അതേസമയം, ബിനീഷിന്റെ ബിനാമി എന്ന് സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഫോണും ഇ.ഡി. പിടിച്ചെടുത്തതായാണ് സൂചന.
Content Highlights: