'ഷൂട്ട് കഴിഞ്ഞിട്ടും കഥാപാത്രത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു'; പുരസ്കാര നിറവിൽ ബീനാ ആർ.ചന്ദ്രൻ

ഫാസില്‍ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരമാണ് ബീനാ ആര്‍.ചന്ദ്രനെ തേടിയെത്തിയത്. പട്ടാമ്പി പരുതൂര്‍ സി.ഇ.യു.പി. സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയുമാണ് ബീന.  തടവി'ലെ പ്രധാനകഥാപാത്രമായ ഗീതയെന്ന അംഗനവാടി ടീച്ചറെയാണ് ബീന അവതരിപ്പിച്ചത്.

ബീനയുടെ അയൽക്കാരിയും സ്കൂൾ അധ്യാപികയുമായ ഉമയെയാണ് ബീനയുടെ അടുത്ത സുഹൃത്ത് കൂടിയായ അനിത അവതരിപ്പിക്കുന്നത്. ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസയായി സുബ്രഹ്മണ്യനുമെത്തുന്നു. രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഗീതയുടെ താമസം. ഗീതയുടെ എന്താവശ്യത്തിനും ഓടിയെത്തുന്നത് ഈ രണ്ട് സുഹൃത്തുക്കളുമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മൂവരും ചേർന്ന് ഒരു കുറ്റകൃത്യം ചെയ്യാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 'തടവി'ന്റെ ഇതിവൃത്തം.

Content Highlights: beena r chandran won state film award for best actress