VIDEO | മഞ്ഞിനടിയിൽ അകപ്പെട്ട് 41 തൊഴിലാളികൾ; ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം

ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 41 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികളാണ് മഞ്ഞിനടിയിൽ അകപ്പെട്ടത്. ഇവരിൽ 16 പേരെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലെത്തിച്ചു. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 

57 തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങിയതായും അതിൽ 16 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും സ്ഥിരീകരിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്നും എല്ലാവരെയും എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോ​ഗമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Badrinath Avalanche: 41 Workers Trapped