1300 വർഷം പഴക്കം, അതുല്യ ശില്പഭംഗി; ആപത്‌സാകയേശ്വരര്‍ ക്ഷേത്രത്തിന് യുനെസ്കോ പുരസ്കാരം

കുംഭകോണത്തെ ആപത്‌സാകയേശ്വരര്‍ ക്ഷേത്രത്തിന് യുനെസ്കോ ഏഷ്യ-പസഫിക് ഹെറിറ്റേജ് പുരസ്കാരം. 1300 വർഷത്തെ പഴക്കം നിർണയിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. കുംഭകോണത്തിനടുത്തുള്ള തൂക്കാച്ചി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏഴേക്കറിലായി പരന്നുകിടക്കുന്ന ക്ഷേത്രം രാജ രാജ ചോളന്റെ പൂർവികർ നിർമിച്ചെന്ന് കരുതപ്പെടുന്നു. കുലോത്തുംഗ ചോളന്റെയും വിക്രമ ചോളന്റെയും കാലത്താണ് പുനരുദ്ധാരണം നടന്നത്. ശില്പഭംഗി നിറഞ്ഞ ക്ഷേത്രം ആരുടേയും മനം കവരും. നാശോന്മുഖമായി കിടന്നിരുന്ന ക്ഷേത്രം 2023-ൽ 5 കോടി മുതൽമുടക്കിലാണ് പുനരുദ്ധരിച്ചത്.
കുംഭാഭിഷേകമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കഴിഞ്ഞവർഷം സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ ഒടുവിലായ് കുംഭാഭിഷേകം നടന്നത്