മാരാമണ്‍ കണ്‍വന്‍ഷൻ നാളെ; ഒരേസമയം 200 പേര്‍ക്ക് മാത്രം പ്രവേശനം

ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കര്‍ശന കോവിഡ് പ്രൊട്ടോള്‍ പാലിച്ചാകും യോഗങ്ങള്‍ നടത്തുകയെന്നും മാര്‍ത്തോമ്മാ സഭാ നേതൃത്വം അറിയിച്ചു.

126-ാമത് മാരാമണ്‍കണ്‍വെന്‍ഷനാണ് നാളെ തുടക്കമാവുക. പമ്പാതീരത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. ഒരേസമയം 200 പേര്‍ക്ക് മാത്രം പ്രവേശനം 

പമ്പയാറിന് കുറുകെ നടപ്പാലവും ഓലമേഞ്ഞ പന്തലും പൂര്‍ത്തിയായി. ഞായാറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ 
ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്്ഘാടനം ചെയ്യും

Content Highlights: