ആൾക്കൂട്ടത്തിനിടയിലെ ടേക്കോഫ്, കാബൂൾ വിമാനത്താവള ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നാടു വിട്ട് പോകാനായി കാബുൾ വിമാനത്താവളത്തിൽ എത്തിയവർക്ക് ഇടയിലൂടെ യു.എസ് സൈനിക വിമാനം നടത്തിയ ടേക്കോഫ് അന്വേഷിക്കാൻ അമേരിക്ക ഉത്തരവിട്ടു. വൻ ആൾക്കൂട്ടത്തിനിടയിലൂടെ വിമാനം പറന്നുയർന്നത് ലോകം മുഴുവൻ ചർച്ചയായിരുന്നു. വിമാനത്തിന്റെ ചിറകിലും മറ്റും കയറിയിരുന്നവർ ആകാശത്തുനിന്നും താഴേക്ക് വീഴുന്ന ദൃശ്യം ഞെട്ടലോടെയാണ് ലോകം കണ്ടത്.

അമേരിക്കയുടെ സി7 ഗ്ലോബ്മാസ്റ്റർ വിമാനം നടത്തിയ ടേക്ക് ഓഫാണ് വിവാദമായത്. ടേക്കോഫിൽ ചട്ടലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഉത്തരവ്. അമേരിക്കൻ വ്യോമസേനയാണ് സംഭവം അന്വേഷിക്കുക. 

അതിനിടെ താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. രാജ്യത്ത് സർക്കാർ രൂപീകരണത്തിനുള്ള അവസാനവട്ട ചർച്ചകളിലാണ് താലിബാൻ ഇപ്പോൾ .കാബുൾ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ വിമാനത്തിന്റെ അടിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നു. 

Content Highlights: