'വിവാഹക്കാര്യമാണ് എന്നും അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്,വേര്‍പാടുമായി പൊരുത്തപ്പെട്ട് വരുന്നേയുള്ളു'

.
.

അമ്മയെ നഷ്ടപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ലെന്നും ആ വേര്‍പാടുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെന്നും നടി അഭിനയ. അമ്മ ഉണ്ടായിരുന്ന കാലത്ത് എന്തുകാര്യത്തിനും അമ്മ ഒപ്പം നില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സ്വന്തമായി ചെയ്യണമെന്നും അഭിനയ പറയുന്നു. 

'അമ്മയെ നഷ്ടപ്പെട്ടെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടേയില്ല. അമ്മ ഉണ്ടായിരുന്ന സമയത്ത് അമ്മ തന്നെയായിരുന്നു എനിക്കെല്ലാം. എന്ത് കാര്യത്തിനും അമ്മ ഒപ്പം നില്‍ക്കുമായിരുന്നു. എല്ലാം കൃത്യമായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ തന്നെ എല്ലാം സ്വന്തമായി ചെയ്യണം. സഹോദരങ്ങള്‍ സഹായിക്കാറുണ്ട്. യാത്രയിലും പ്രമോഷന്‍ പരിപാടികളിലുമെല്ലാം മേക്കപ്പ് ടീമിലുള്ള രണ്ടുപേരാണ് സഹോദരങ്ങളെ പോലെ ഒപ്പമുള്ളത്. തീര്‍ച്ചയായും അമ്മയൊരു മിസ്സിങ്ങാണ്. എന്നാലും ജോലി നമുക്ക് വളരെ പ്രധാനമാണല്ലോ. പ്രമോഷന്‍ കാര്യങ്ങള്‍ക്കും ഒക്കെ വേണ്ടിയിട്ട്, ഞാന്‍ അതുമായിട്ട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. അമ്മ എപ്പോഴും പറയുന്നത് എന്റെ കല്യാണത്തിന്റെ കാര്യമായിരുന്നു. കറക്റ്റായ ഒരാളെ കണ്ടുപിടിക്കണം എന്നായിരുന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്', അഭിനയ പറഞ്ഞു.

Content Highlights: Actress Abhinaya Opens Up About Her Mother