'ആ മനുഷ്യൻ്റെ ചേതനയറ്റമുഖം കാണാൻ ആഗ്രഹിക്കുന്നില്ല, ആ കൃതികൾ ലോകമുള്ളിടത്തോളം കാലം നിലനിൽക്കും'

മധുപാല്‍
മധുപാല്‍

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലംമുതല്‍ എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ തന്നോടൊപ്പമുണ്ടെന്ന് സംവിധായകനും നടനുമായ മധുപാല്‍. 

''അദ്ദേഹം എഴുതിയ കഥാപാത്രങ്ങള്‍ എനിക്ക് മുന്‍പിലുണ്ടെന്ന രീതിയില്‍ കാണാന്‍ പറ്റിയിരുന്നു. ആ മനുഷ്യര്‍ നമുക്ക് മുന്‍പിലുണ്ടെന്ന രീതിയില്‍ എഴുതിയ കഥാകാരനാണ് എം.ടി. അദ്ദേഹത്തിന്റെ ഓരോ വാക്കിനും അതിന്റേതായ അര്‍ഥമുണ്ടായിട്ടുണ്ട്. ഭാഷയെ കൃത്യമായി അടയാളപ്പെടുത്തി. ഭാഷയ്ക്ക് വേണ്ടി അത്രമേല്‍ സഹായംചെയ്തു. തുഞ്ചന്‍ സ്മാരകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ചെയ്തു. 

ആ മനുഷ്യന്റെ മരിച്ചമുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേതനയറ്റ ആ മുഖം കാണുന്നതിനപ്പുറത്തേക്ക് ഭയങ്കര ഊര്‍ജമുള്ള, മനുഷ്യരെ മനസ്സുകൊണ്ടും കണ്ണുകൊണ്ടും നോക്കിയിട്ടുള്ള നമ്മളെ ചേര്‍ത്തുപിടിച്ചിട്ടുള്ള മുഖം കാണുന്നതാണ് എന്റെ ആഗ്രഹം. അദ്ദേഹം എഴുതിയ കൃതികള്‍ ലോകമുള്ള കാലം വരെ, മലയാളിയുള്ളിടത്തോളം കാലം വരെ നിലനില്‍ക്കും. പുതിയ തലമുറ പോലും എം.ടിയെ വായിക്കുന്നു. എന്താണ് എം.ടി.യെ വായിക്കാന്‍ കാരണമെന്ന് ചോദിക്കുമ്പോള്‍ അതിനകത്ത് സ്‌നേഹമുണ്ടെന്നായിരുന്നു ആ കുട്ടികള്‍ പറഞ്ഞിരുന്നത്'', അദ്ദേഹം പറഞ്ഞു. 

Content Highlights: actor and director madhupal talks about mt vasudevan nair