'പെണ്‍പ്രതിമ പ്രലോഭനം, ആണ്‍കരുത്തുള്ള പ്രതിമ കിട്ടുന്ന ദിവസം അഭിനയം നിര്‍ത്തും' -അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ വിവാദപരാമര്‍ശം നടത്തി നടന്‍ അലന്‍സിയര്‍. പ്രത്യേക ജൂറി പരാമര്‍ശം എന്ന പേരില്‍ അവാര്‍ഡും 25000 രൂപയും തന്ന് അപമാനിക്കരുത് എന്നും പുരസ്‌കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിനായിരുന്നു. 

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആണ്‍കരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

Content Highlights: Actor Alencier, Kerala Film Awards 2022, controversial speech