കൈയില്‍ പണമില്ല, മകന്റെ സൈക്കിള്‍ തിരിച്ചുതരണം; മോഷ്ടാവിന്റെ ശ്രദ്ധയിലേക്ക് ഒരു പോസ്റ്റര്‍
തൃശ്ശൂര്‍ സ്വദേശി സെയ്ഫുദ്ദീന്റെ മകന്റെ സൈക്കിള്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. മകന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ സെയ്ഫുദ്ദീന്റെ കയ്യില്‍ പണമില്ല. മോഷ്ടിച്ചയാള്‍ സൈക്കിള്‍ തിരിച്ച് തരുമെന്ന പ്രതീക്ഷയിലാണ് സൈക്കിള്‍ വെച്ചിരുന്ന സ്ഥലത്ത് പോസ്റ്റര്‍ എഴുതി ഒട്ടിച്ചത്. തന്റെ നിസ്സഹായാവസ്ഥ വായിച്ചറിഞ്ഞെങ്കിലും മോഷ്ടാവ് സൈക്കിള്‍ തിരിച്ച് തരുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
Content Highlights: A poster to the attention of the thief