മലപ്പുറം വളാഞ്ചേരിയില്‍ 3000 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പഴകിയ മത്സ്യം പിടികൂടി. പോലീസും, ആരോഗ്യവകുപ്പും ചേര്‍ന്നാണ് 3,000 കിലോ മത്സ്യം പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നു കൊണ്ടുവന്ന ബാക്കിയായ മത്സ്യങ്ങളാണ് ഐസിട്ട് സൂക്ഷിച്ചു വെച്ചത് . പോലീസിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മത്സ്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിച്ചുമൂടി
Content Highlights: