കലോത്സവ അ‌നുഭവങ്ങളുമായി ജയരാജ് വാര്യരും മകൾ ഇന്ദുലേഖയും

തൃശ്ശൂർ: ഒമ്പതാംക്ലാസ്സിൽ പഠിക്കുമ്പോൾ മത്സരാർത്ഥിയായിട്ടല്ലെങ്കിലും കലോത്സവത്തിനെറ ഭാഗമായ കഥയാണ് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് പറയാനുള്ളതെങ്കിൽ മകളായ ഗായിക ഇന്ദുലേഖ വാര്യരുടെ ഓർമകളിൽ നിറയുന്നത് ഒരു വർഷം നീണ്ട പ്രയത്നത്തിന്റെ ഫലമായി സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചു വിജയിച്ച കഥയാണ്. കലാകാരായ ഈ അച്ഛനും മകൾക്കും കലോത്സവം ഓർമ പുതുക്കലിനുള്ള കാലമാണ്. കലോത്സവത്തെ വരവേൽക്കുന്നതിനായി മാതൃഭൂമി സംഘടിപ്പിക്കുന്ന 'ഓർമോത്സവം' പരിപാടിയിൽ സംവദിക്കുകയാണ് ജയരാജ് വാര്യരും മകളും.

Content Highlights: Actors Jayaraj Warrier and singer Indulekha Warrier share their unforgettable experiences and nostalgic memories of the Kalolsavam