ആ ഒരു സത്യത്തിന്റെ ഗുണം കാരണമായിരിക്കാം ഇപ്പോൾ മമ്മൂക്കയും ലാലും എന്നെ ചേർത്ത് പിടിക്കുന്നത്
'We Hate Vinayan' എന്ന പേരിലുണ്ടാക്കിയ ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ അതിജീവിച്ചയാളാണ് താനെന്നും ശക്തമായ ആരോപണങ്ങളും വിമർശനങ്ങളും ചിരിച്ചു കൊണ്ട് നേരിട്ടാണ് സിനിമാ മേഖലയിൽ താൻ നിൽക്കുന്നതെന്നും സംവിധായകൻ വിനയൻ. വലിയൊരു സംഘം ആളുകൾ ഇയാൾ ശരിയല്ലെന്ന് പറഞ്ഞപ്പോഴും ഒറ്റക്ക് നിന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സുപ്രീം കോടതി വരെ പോയി വാദിച്ച് വിജയിച്ച് വന്നയാളാണ് താനെന്നും ആ ഒരു സത്യത്തന്റെ ഗുണമായിരിക്കാം ഇപ്പോൾ മമ്മൂക്കയും ലാലും തന്നെ ചേർത്ത് പിടിക്കുന്നതെന്നും വിനയൻ പറയുന്നു.
Content Highlights: interview with director vinayan on pathonpatham noottandu