കൊച്ചി മുങ്ങും, പ്രകൃതിക്ക് മനുഷ്യൻ വേണമെന്ന് നിർബന്ധമൊന്നുമില്ല - ഡോ. ഹത്ത
കേരളത്തിലെ കൊച്ചി അടക്കം ലോകത്തിലെ തീരദേശ നഗരങ്ങളിലെ ഏറിയ പങ്കും 2050-ഓട് കൂടി കടലെടുക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ഓരോ വര്‍ഷവും കടലെടുക്കുന്ന തീരത്തിന്റെ കണക്കെടുത്താല്‍ സംഗതി സത്യമാണെന്ന് പറയുകയാണ് കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സിന്റെ മുന്‍ ഡയറക്ടറും ആര്‍ട്ടിക്-അന്റാര്‍ട്ടിക് ഇന്ത്യന്‍ പര്യവേക്ഷണ സംഘാംഗവുമായിരുന്ന ഡോ. മുഹമ്മദ് ഹത്ത അബ്ദുള്ള.
കേരളത്തിന്റെ കടലും കാലാവസ്ഥയും ഒരുപാട് മാറിപ്പോയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഇതിനോടകം തന്നെ തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറിക്കഴിഞ്ഞു. തീരമേഖല കടലെടുത്തുതുടങ്ങിയിരിക്കുന്നുവെന്നും ഡോ. മുഹമ്മദ് ഹത്ത പറയുന്നു.
Content Highlights: Interview with Prof. Mohamed Hatha Abdulla