വണ്ടിയുടെ ആര്.സി തപാലില്‍ വീട്ടിലെത്തുമെന്ന് കരുതേണ്ട; എങ്ങനെ ആര്.സി ഡിജിറ്റലാക്കാം? | വഴിയുണ്ട്
നിങ്ങളൊക്കെ വണ്ടിയുടെ ആര്.സി ഡിജിറ്റലാക്കിയോ? പുതിയ വണ്ടി വാങ്ങുന്നവര്ക്കൊന്നും ഏതായാലും ഇനി മുതല്‍ ആര്.സി തപാലില്‍ വീട്ടിലെത്തില്ല. മാര്‍ച്ച് 1 മുതല്‍ ആര്.സി പൂര്‍ണമായും ഓണ്‍ലൈനാണ്. നിലവില്‍ പ്രിന്റഡ് ആര്.സിയുള്ളവര്‍ക്കും ഡിജിറ്റല്‍ ആര്.സിയിലേക്ക് മാറാം. മൊബൈല്‍ ഫോണില്‍ എങ്ങനെ ഡിജിറ്റല്‍ ആര്‍സി ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കാം. മൊബൈല്‍ ആപ്ലിക്കേഷനുകളായ ഡിജി ലോക്കറിലും എം പരിവാഹനിലും ഇതേപോലെ ആര്.സി സൂക്ഷിക്കാന്‍ പറ്റും.