സെക്കൻഡിൽ 1 ജി.ബി വേഗം; 5 ജി കുതിപ്പിൽ കേരളം

ഒടുവിൽ റിലയൻസ് ജിയോയുടെ 5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെക്കൻഡിൽ ഒരു ജി.ബി.വരെ വേഗംനൽകുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. 5ജി സേവനം എങ്ങനെ ഉപയോ​ഗിക്കാമെന്ന് മനസിലാക്കാം. 
 

Content Highlights: Jio 5G services launched in Kerala