ഇന്റർനെറ്റ് യുഗത്തിലേക്ക് കൈപിടിച്ച ബ്രൗസർ; മത്സരങ്ങള്‍ക്കൊടുവില്‍ കളമൊഴിഞ്ഞ് എക്‌സ്‌പ്ലോറർ

ഡസ്‌ക്ടോപ്പിൽ നീല നിറത്തിലുള്ള ഒരു ഇ- അതിനെച്ചുറ്റിപ്പോകുന്ന മഞ്ഞ നിറത്തിലുള്ള പ്രഭാവലയം. പിന്നണിയിൽ ഡയൽ അപ് മോഡത്തിന്റെ നേർത്ത കുറുകൽ... ഒരു കാലത്തിന്റെ ഓർമ്മയാണിത്... ലോകം ഇന്റർനെറ്റ് യുഗത്തിലേക്ക് പിച്ചവെച്ച് നടന്നതു മുതൽ ഇന്റർനെറ്റ് എക്സ്പ്ലോറർ നമ്മുടെ കൂടെയുണ്ട്. പിന്നെ ബ്രോഡ്ബാൻഡ് വന്നു, മോസില്ലയും ഗൂഗിൾ ക്രോമുമടക്കം നിരവധി ബ്രൗസറുകൾ വന്നു.

വെബ് ലോകം കൂടുതൽ ബ്രോഡായി. ഒടുവിൽ ഈ ബ്രൗസർ യുദ്ധങ്ങളെ അതിജീവിക്കാൻ കരുത്തില്ലാതെ ഐഇ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുകയാണ്.  27 വർഷത്തെ സേവനങ്ങൾക്കൊടുവിൽ ജൂൺ പതിനഞ്ചോടുകൂടി സേവനം അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

Content Highlights: Internet Explorer to stop after 27 year long service