ഉത്തരാഖണ്ഡില്‍ ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ചയോ? Election Analysis| Uttarakhand
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഹിന്ദി ഹൃദയഭൂമിയിലെ ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. ഹൃദയഭൂമി കീഴടക്കി ഇന്ത്യ ഭരിക്കുന്നവരും ഭരണം തിരിച്ചുപിടിക്കാന്‍ കൊതിക്കുന്നവരും കരുക്കള്‍ നീക്കുന്ന സംസ്ഥാനം. 22 വര്‍ഷത്തെ ഉത്തരാഖണ്ഡ് നിയമസഭയുടെ ചരിത്രത്തില്‍ ബിജെപിയും കോണ്‍ഗ്രസും മാറി മാറി ഭരിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും കാര്യമായ വേരോട്ടമില്ല. ഇത്തവണയും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. നിലനില്‍ക്കാന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കളത്തിലിറങ്ങിയ ഉത്തരാഖണ്ഡില്‍ എഎപിയും ഇത്തവണ കളത്തിലുണ്ട്. ചരിത്രത്തില്‍ ആദ്യമായി ബിജെപി ഭരണത്തുടര്‍ച്ച നേടുമോ? അതോ കോണ്‍ഗ്രസ് ഭരണം പിടിക്കുമോ?
Content Highlights: BJP to sweep Uttarakhand Uttarakhand election result