വാതിക്കല് വെള്ളരിപ്രാവ്... കവർ വേർഷനുമായി ഹരീഷ് ശിവരാമകൃഷ്ണൻ
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിന്റെ കവർ വേർഷനുമായി ഹരീഷ് ശിവരാമകൃഷ്ണനും എത്തി. കർണാടക സംഗീതത്തിലൂന്നിയുള്ള ഹരീഷിന്റ ഗാനങ്ങൾ അത്രയേറെ പ്രശസ്തമാണ്. അടുത്ത കാലത്തായി ഗസലിനേയും കൂട്ടുപിടിച്ചിട്ടുണ്ട് ഹരീഷ്.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിട്ട് നിത്യ മാമനും അർജുൻ കൃഷ്ണയും സിയാ ഉൾ ഹഖും ചേർന്നാണ് വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ആലപിച്ചിരിക്കുന്നത്.