ജീവിതത്തിലും ചെറിയ കോഴിപ്പോര് നടത്തുന്നവരാണ് ഞാനും ഷറഫുദ്ധീനും | Vinay Forrt | Samshayam

'മനസില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ അത് ആദ്യം തന്നെ ദുരീകരിക്കണം. അവിടെ കിടന്ന് വളരാന്‍ അനുവദിക്കരുത്.. അത്തരത്തില്‍ ഒരാള്‍ക്ക് മനസില്‍ തോന്നുന്ന ഒരു സംശയം പലരിലേക്കും പടരുന്നതും അത് വൈറലാവുന്നതുമെല്ലാമാണ് ത്രില്ലര്‍ മോഡിലുള്ള സംശയം എന്ന ഫാമിലി എന്‍ര്‍ടെയ്‌നര്‍ പറയുന്നത്'. പുതിയ ചിത്രമായ സംശയത്തെക്കുറിച്ച് നടന്‍ വിനയ് ഫോര്‍ട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. വിനയ്ക്ക് പുറമേ ഷറഫുദ്ധീനും പ്രിയംവദയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ Talkies-ല്‍.
പ്രേമം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ പിടി മാഷും ഗിരിരാജന്‍ കോഴിയും വീണ്ടും ഒന്നിക്കുന്നു എന്നത് പ്രേക്ഷകര്‍ക്കും ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പറയുന്നു വിനയ്. 'ജീവിതത്തിലും ചെറിയ കോഴിപ്പോര് നടത്തുന്നവരാണ് ഞാനും ഷറഫുദ്ധീനും. ഞാന്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുള്ളതും ഷറഫുവിന്റെ ഒപ്പമാണ്. ഷറഫു നിര്‍മിച്ച സിനിമയില്‍ വരെ എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു നിയോഗമുണ്ട് ഞങ്ങള്‍ക്ക്. പ്രേമം കണ്ട് പിടി മാഷിനെയും ഗിരിരാജന്‍ കോഴിയെയും ഇന്നും സ്‌നേഹിക്കുന്നവരുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ വന്ന് ഒരു കൂട്ടം ആളുകളുടെ തലവര മാറ്റിയിട്ടാണ് പോയത്'. വിനയ് പറയുന്നു.
Content Highlights: samshayam movie team interview