ക്ലാസ്റൂമിൽ വിദ്യാർത്ഥി പറഞ്ഞ കൊലപാതക കഥ; ദുരൂഹതകൾക്ക് ഉത്തരം തേടി ചാക്കോച്ചനും നയൻതാരയും
കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിഴലിന്റെ ട്രെയിലർ പുറത്തിറങ്ങി. അടിമുടി നിറഞ്ഞുനിൽക്കുന്ന സസ്പെൻസാണ് ട്രെയിലറിന്റെ പ്രത്യേകത. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് നിഴൽ.
സൈജു കുറുപ്പും പ്രധാനവേഷത്തിലുണ്ട്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്. സഞ്ജീവ് ആണ്. ഛായാഗ്രഹണം ദീപക് ഡി മോഹനും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പും നിർവഹിച്ചിരിക്കുന്നു. സംവിധായകനുംഅരുൺലാൽ എസ്.പിയും ചേർന്നാണ് എഡിറ്റിങ്.
ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: