ഏറ്റവും കൂടുതൽ സന്തോഷിച്ചത് മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ- ആനന്ദ് ഏകർഷി
മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ സംസ്ഥാന പുരസ്കാരങ്ങളിൽ നിന്ന് തഴയപ്പെട്ടതിനെപ്പറ്റി പല സുഹൃത്തുക്കളും മാധ്യമങ്ങളുമടക്കം ചോദിച്ചിരുന്നുവെന്ന് 'ആട്ടം' സിനിമാ സംവിധായകൻ ആനന്ദ് ഏകർഷി. സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിൽ ആട്ടം സിനിമയ്ക്ക് ഒരു പരാമർശം പോലും ഇല്ലാതെ പോയെന്നും സ്റ്റേറ്റ് അവാർഡിൽ നിന്ന് തഴയപ്പെട്ടതിന്റെ ഉത്തരം പറയേണ്ടത് തങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. 'ആട്ട'ത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആനന്ദ് ഏകർഷി.
Content Highlights: national film award winning movie 'attam', director anad ekarshi