'ഇന്ന് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന അംഗീകാരം അന്ന് ഞങ്ങൾക്ക് ഓരോ വേദിയിലും ലഭിച്ചു'
1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗം പ്രമേയമാക്കി ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മൂൺവാക്ക്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് പഴയ തലമുറയിലെ ബ്രേക്ക് ഡാൻസേഴ്സും പുതു തലമുറയിലെ താരങ്ങളും Talkies ൽ.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്
Content Highlights: Moonwalk: A New Film Recreates the 80s-90s Breakdancing Era