'എന്തിനാണ് ഇടി വാങ്ങുന്നതെന്ന് പോലും അറിയാത്ത വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത കാലമുണ്ട്'

'കണ്‍വിന്‍സിങ്ങ് സ്റ്റാര്‍ എന്ന ടൈറ്റില്‍ കിട്ടിയതും ഇത്ര വലിയ ചര്‍ച്ചയായതുമൊക്കെ വളരെ വൈകിയാണ് ഞാനറിയുന്നത്. നമ്മള്‍ തന്നെ മറന്നു പോയ സിനിമയും കഥാപാത്രങ്ങളുമാണ്. അത് കട്ട് ചെയ്ത് വന്നപ്പോഴാണ് അറിയുന്നത് ഇത്രയും സിനിമകളില്‍ ഞാന്‍ ആളുകളെ കണ്‍വിന്‍സ് ചെയ്തിട്ടുണ്ടെന്ന്...' പറയുകയാണ് മലയാള സിനിമയിലെ കണ്‍വിന്‍സിങ്ങ് സ്റ്റാര്‍ സുരേഷ് കൃഷ്ണ. മരണമാസ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടന്മാരായ ബേസില്‍ ജോസഫ്, സിജു സണ്ണി, രാജേഷ് മാധവന്‍ എന്നിവര്‍ക്കൊപ്പം Talkies-ല്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ
'വില്ലന്‍ കഥാപാത്രങ്ങള്‍ സ്ഥിരം ചെയ്തിരുന്നത് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്. അതില്‍ നിരാശയൊന്നും തോന്നിയിട്ടില്ല. എന്തിനാണ് ഇടി വാങ്ങുന്നതെന്ന് പോലും അറിയാത്ത വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഓരോ അനുഭവങ്ങളായാണ് എടുത്തിരിക്കുന്നത്. ഈ സിനിമയില്‍ ഇത്രയും ചെറുപ്പക്കാരുടെ ഇടയില്‍ ഞാനെങ്ങനെ സെറ്റ് ആകുമെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ ഇവരുടെ ഫ്‌ലാറ്റില്‍ ഇടിച്ചു കയറി ഇവരില്‍ ഒരാളായി മാറി'- സുരേഷ് കൃഷ്ണ പറഞ്ഞു.
ഭയങ്കര അതിശയോക്തി കലര്‍ന്ന കഥാപാത്രമാണ് മരണമാസിലേതെന്ന് പറയുന്നു ബേസില്‍. ക്രമസമാധാനം ഇല്ലാത്ത നാട്ടില്‍ പോലീസ് സ്റ്റേഷനെന്തിനാണെന്ന് ചോദിച്ച് സ്റ്റേഷന്‍ ഒഎല്‍എക്‌സില്‍ വില്‍ക്കാന്‍ ഇടുന്ന കഥാപാത്രം. ഭയങ്കര പ്രതികരണശേഷി ഉള്ള ഒരുത്തന്‍, ഒരു സിഗ്മ മെയില്‍ കഥാപാത്രം, ബേസില്‍ വ്യക്തമാക്കുന്നു.
Content Highlights: maranamass movie team interview