ഫഹദ് ഫാസിലിന്റെ കടുത്ത ആരാധകൻ; മാലിക്കിലെ പാട്ട് ഏറ്റെടുത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സി.ഇ.ഒ
മുഖാദിർ ഗ്രൂപ്പ് ഉടമയും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സി.ഇ.ഓയുമായ ഖലഫ് ബുഖാദിർ വളരെ യാദൃശ്ചികമായാണ് മാലിക് കാണുന്നത്. സിനിമയ്ക്കൊപ്പം ചിത്രത്തിലെ അറബിഗാനവും ഖലഫിന് ഏറെ ഇഷ്ടമായി. ഖലഫ് സംവിധാനം ചെയ്ത ഗാനത്തിന്റെ കവർ പതിപ്പ് അറേബ്യൻ നാടാകെ ഏറ്റെടുത്തു.
കവർ പതിപ്പിനായി പുതിയ ചില വരികൾ കൂടി എഴുതിയതായി ഖലഫ് പറഞ്ഞു. ഖലഫ് ബുഖാദിറിന്റെ മകൻ മുഹമ്മദ് ബുഖാദിർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി തുടങ്ങിയവരെയെല്ലാം ഇഷ്ടമാണ് ഖലഫിന്. മാലിക് ഇഷ്ടമായതോടെ ഫഹദ് ഫാസിലിന്റെ സിനിമകൾ തേടിപ്പിടിച്ച് കാണുന്ന തിരക്കിലാണിപ്പോൾ ഇദ്ദേഹം.
Content Highlights: