Video | ആ വേഷങ്ങൾ മിസ് ചെയ്യുന്നു; അതുപോലൊരു സിനിമ ചെയ്യാൻ കൊതി-കലാഭവൻ ഷാജോൺ

പൂണ്ടുവിളയാടിയിരുന്ന കോമഡി കഥാപാത്രങ്ങൾ മിസ് ചെയ്യുന്നുവെന്ന് നടൻ കലാഭവൻ ഷാജോൺ. മൈ ബോസിലെ അലിയെ പോലെയുള്ള കഥാപാത്രങ്ങൾക്കായി കൊതിക്കുന്നുവെന്നും ഷാജോൺ പറയുന്നു. ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി talkies-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനത്തെ കോമഡി കഥാപാത്രങ്ങള്‍ക്ക് വേണ്ടി കൊതിക്കുന്നുണ്ട്. മൈ ബോസിലെ ക്യാരക്ടറൊക്കെ എന്ത് രസമായിരുന്നു. മൈ ബോസിലെ പോലെയൊക്കെയുള്ള   ക്യാരക്ടര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന സീനും അങ്ങനെ കുറേ സീക്വന്‍സ് ഉണ്ട് ആ  സിനിമയില്‍. ഫസ്റ്റ് ഹാഫില്‍ ദിലീപേട്ടന്‍ വളരെ സൈലന്റാണ്. സെക്കന്‍ഡ് ഹാഫിലാണ് ദിലീപേട്ടന്റെ പൂണ്ടുവിളയാട്ടം. അതേസമയം ഫസ്റ്റ് ഹാഫില്‍ ഞാന്‍ ചെയ്ത അലി എന്ന കഥാപാത്രത്തെ അഴിച്ചുവിട്ടിരിക്കുകയാണ്. കൊതിയാണ് അങ്ങനത്തെ കഥാപാത്രങ്ങള്‍ ചെയ്യാന്‍, ഷാജോൺ പറയുന്നു.

In Short: Actor Kalabhavan Shajon expresses his desire for comedy roles similar to his character `Ali` in `My Boss`. He reminisces about the film`s memorable scenes.

Content Highlights: Kalabhavan Shajon says he misses playing comedic roles.