മഞ്ജുവിന്റെ നായകനായതില്‍ അഭിമാനം - ജയസൂര്യ

മഞ്ജുവിന്റെ നായകനായതില്‍ അഭിമാനം - ജയസൂര്യ

'മഞ്ജു വാര്യര്‍ നായികയായ 'പത്രം' എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ആളാണ് ഞാന്‍. അന്ന് ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി. ആ എനിക്ക് ഇന്ന് മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചു എന്നത് സ്വപ്നതുല്യമായ കാര്യമാണ്' - ജയസൂര്യ പറഞ്ഞു. ഇരുവരും ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. #manjuwarrier #jayasurya #meriawassuno

Posted by Mathrubhumi on Wednesday, April 27, 2022

മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് നടന്‍ ജയസൂര്യ. 'മഞ്ജു വാര്യര്‍ നായികയായ 'പത്രം' എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ആളാണ് ഞാന്‍. അന്ന് ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി. ആ എനിക്ക് ഇന്ന് മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചു എന്നത് സ്വപ്നതുല്യമായ കാര്യമാണ്' - ജയസൂര്യ പറഞ്ഞു.

ഇരുവരും ഒന്നിക്കുന്ന 'മേരീ ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. നടനെന്ന നിലയില്‍ ജയസൂര്യയുടെ വളര്‍ച്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിലേറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlights: I feel lucky to work with Manju Warrier says Jayasurya during the teaser launch of meri awas suno