അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാളത്തിൽ; ലൊക്കേഷന്‍ വീഡിയോ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'  കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചേർന്ന് ഭാവനയെ സ്വീകരിച്ചു. ഷറഫുദ്ധീൻ, അനാർക്കലി നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.  നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. 

സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അർജുൻ അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Bhavana in malayalam movie Ntikkakkakkoru Premandaarnnu location video