അഞ്ച് വര്‍ഷത്തിനുശേഷം മലയാളത്തില്‍; ഏറെ സന്തോഷമെന്ന് ഭാവന

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാംവരവ്.

ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ ചിത്രത്തിന്റെ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ച ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.

Content Highlights: Bhavana, Sharafudheen, Ntikkakkakkoru Premondarnn, audio launch, Kochi, Adhil Maimoonath