എനിക്ക് വേണ്ടി നല്ല സിനിമ തപ്പിക്കണ്ടുപിടിച്ച് വരാനൊന്നും ആരുമില്ല- ഐശ്വര്യ ലക്ഷ്മി

'നല്ല കഥാപാത്രങ്ങൾ കിട്ടുന്നത് ഭാഗ്യം എന്നേ കരുതുന്നുള്ളൂ. എനിക്ക് വേണ്ടി പോയി നല്ല സിനിമ തപ്പിക്കണ്ടുപിടിച്ച് വരാനൊന്നും ആരുമില്ല. ഏതെങ്കിലും സംവിധായകന് എന്റെ മുഖം അവരുദ്ദേശിക്കുന്ന കഥാപാത്രത്തിന് ചേരുന്നതാണെന്ന് തോന്നി, അവർ വിളിച്ചാലേ അവസരങ്ങൾ കിട്ടൂ. അങ്ങനെ വിളിക്കാൻ മായാനദി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്' എന്നു പറയുകയാണ് മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്മി. തന്റെ ഏറ്റവും പുതിയ ചിത്രമായ മാമന്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ സ്വാസികയ്ക്കും സൂരിയ്ക്കുമൊപ്പം Talkies ൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

സൂരി നായകനായും തിരക്കഥാകൃത്തായും എത്തുന്ന മാമൻ വലിയൊരു കുടുംബത്തിന്റെ കഥയാണെന്ന് പറയുന്നു ഐശ്വര്യ. ചുറ്റും ഒരു 200, 300 പേരൊക്കെ എപ്പോഴും സെറ്റിലുണ്ടാവും. വലിയ കൂട്ടുകുടുംബത്തിന്റെ കഥയാണ് മാമൻ. യഥാർഥ ജീവിതത്തിൽ അങ്ങനെയൊരു അവസരമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കിട്ടിയ അവസരം ശരിക്കും ആസ്വദിച്ചു. അച്ഛന്റെ ഭയങ്കര പ്രിയപ്പെട്ട മകളാണ് ഈ സിനിമയിൽ, അച്ഛനെ വല്ലാതെ ആശ്രയിക്കുന്ന ഒരാൾ. യഥാർഥ ജീവിതത്തിൽ ഞാനങ്ങനെ ഒരാളല്ല. ഇത് ചെയ്തപ്പോൾ കുറച്ചൊക്കെ ആശ്രയിച്ചാൽ നല്ലതാണല്ലോ എന്ന് തോന്നി. ഐശ്വര്യ പറയുന്നു

Content Highlights: Interview with Aishwarya Lakshmi, soori and Swasika for the movie Maaman