ഷാജി കൈലാസിന്റെ പടമാണെന്ന് പറഞ്ഞു, സ്‌ക്രിപ്റ്റ് വായിച്ചില്ല; 'ചിന്താമണി' ഏറെ അംഗീകാരം തന്ന സിനിമ

2006 ലെ ത്രില്ലര്‍ ചിത്രമായചിന്താമണി കൊലക്കേസിന്ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് 'ഹണ്ട്'. കരിയറില്‍ ഒരുപാട് അംഗീകാരം നേടിതന്നൊരു സിനിമയാണ് ചിന്താമണിയെന്ന് പറയുകയാണ് ഭാവന. 'അന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന പതിവൊന്നുമില്ല. ഷാജി സാറിന്റെ ഒരു പടമുണ്ടെന്നാണ് വിളിച്ച് പറയുന്നത്. കേട്ടപ്പോള്‍ നല്ല പ്രോജക്ട്, അങ്ങനെയാണ് ചിന്താമണിയിലേക്ക് വരുന്നത്. പേടിച്ചാണ് സെറ്റില്‍ ചെന്നതെങ്കിലും ആദ്യദിനം തന്നെ ഷാജി സാര്‍ കംഫര്‍ട്ടാക്കി'-ഭാവന പറയുന്നു
18 വര്‍ഷത്തെ ഇടവേളയൊന്നും ഷാജികൈലാസിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഫീല്‍ ചെയ്തിട്ടില്ലെന്നും ഭാവന പറയുന്നു. സിനിമയിലെത്തി 20 വര്‍ഷം പിന്നിടുമ്പോള്‍ തോന്നുന്നത് സമ്മിശ്ര വികാരങ്ങളാണെന്നും നൂറ് ശതമാനം സംതൃപ്തിയോ എന്തെങ്കിലുമൊക്കെ നേടിയെന്നോ ഇന്നേ വരെ തോന്നിയിട്ടില്ലെന്നും ഭാവന പറയുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഹണ്ടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാവനയും അതിഥി രവിയും.
Content Highlights: actress bhavana, chinthamani kolakkes, shaij kailas, hunt malayalam movie, latest news