ആഘോഷങ്ങള്‍ ഒഴിവാക്കി നടന്‍ മണികണ്ഠന്റെ വിവാഹം; കല്യാണച്ചെലവിന്റെ ഒരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക്

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി നടന്‍ മണികണ്ഠന്റെ വിവാഹം നടന്നു. തൃപ്പുണിത്തുറയിലെ വീടിനു സമീപത്തുള്ള ക്ഷേത്രത്തില്‍ തീര്‍ത്തും ലളിതമായാണ് ചടങ്ങ് നടന്നത്.

വിവാഹച്ചെലവിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മണികണ്ഠന്‍ സംഭാവന ചെയ്തു. ചടങ്ങിനിടെ എം സ്വരാജ് എംഎല്‍എയ്ക്ക് മണികണ്ഠന്‍ പണം കൈമാറി.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് നാടകവേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ ആചാരി സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങളില്‍ മണികണ്ഠന്‍ തിളങ്ങി.

Content Highlights: