ജീവിതം തുറന്ന് കിട്ടിയത് പത്താം ക്ലാസ് തോറ്റതിനാല്‍; ഞാനെന്തിന് കെമിസ്ട്രി പഠിക്കണം?- ഗോപി സുന്ദർ
പത്താം ക്ലാസ് തോറ്റതിൽ സന്തോഷിച്ചുവെന്ന് തുറന്നു പറയുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴേ ജീവിതവഴിയായി സംഗീതം തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ട് പത്താം ക്ലാസ് തോറ്റപ്പോൾ തകർന്നത് ഞാനല്ല, വീട്ടുകാരാണ്. ജീവിതവിജയം നേടിയ വഴികൾ ഓർത്തെടുക്കുകയാണ് ഗോപി സുന്ദർ.
പിന്നെ സംഗീത കോളേജിലെ ഗുരുവിന്റെ വീട്ടിൽ പോയതാണ് മറ്റൊരു ടേണിങ് പോയിന്റ്. സംഗീത മേഖലയിൽ വിശേഷണങ്ങളും പദവികളുമുണ്ടെങ്കിലും ഇടിഞ്ഞു പൊളിഞ്ഞ വീടായിരുന്നു. അന്നെടുത്ത തീരുമാനമാണ് മറ്റൊന്ന്. സംഗീതവും ബിസിനസും ഇടകലർന്ന യാത്രയേക്കുറിച്ച് ഗോപി സുന്ദർ പറയുന്നു.
Content highlights: SSLC fail is the biggest inspiration of my musical life says Gopi Sundar