ഇന്ത്യയിലുടനീളം യാത്ര ചെയ്ത ഓട്ടോറിക്ഷയെ യു.കെയിൽ എത്തിച്ച് വിദേശ ദമ്പതികൾ

ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി 4218 കിലോമീറ്റർ യാത്ര ചെയ്ത ഓട്ടോറിക്ഷയെ യു.കെയിലേക്ക് എത്തിച്ച് ബ്രിട്ടീഷ് ദമ്പതികളായ ഹെലലും മിക്കും. ഇന്ത്യയിൽ എത്തിയപ്പോൾ ഈ ഓട്ടോറിക്ഷ വാങ്ങി അതിലായിരുന്നു ഇരുവരുടെയും കറക്കം. ഒടുവിൽ ബ്രിട്ടണിലേക്ക് മടങ്ങുമ്പോൾ ഓട്ടോറിക്ഷ ഉപേക്ഷിക്കാൻ മനസ് അനുവദിച്ചിരുന്നില്ല. അങ്ങനെയാണ് ഈ ഓട്ടോറിക്ഷയെ യു.കെയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. ആറ് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം ബ്രിട്ടണിൽ എത്തിയത്.

Content Highlights: Ed Sheeran Sapphire song lyrics, Sapphire song party lyrics, trending English pop music, dance music lyrics, romance party anthem