വയോജനം ന്യൂജന്‍ വൈബില്‍

കൊച്ചി: മകന് പണം എങ്ങനെ ഓണ്‍ലൈനായി അയക്കും, ടാക്‌സി ഡ്രൈവര്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതെങ്ങനെ, ഗ്രൂപ്പ് വാട്‌സപ്പില്‍ ഒരാളോടു മാത്രം വര്‍ത്തമാനം പറയാന്‍ പറ്റുമോ..നിരവധി സംശയങ്ങളാണ് തേവര എസ്.എച്ച്.കോളേജിലെ ഈ ക്ലാസില്‍ 'കുട്ടികള്‍'ക്ക്. എല്ലാക്കാര്യവും പറഞ്ഞു കൊടുക്കുന്നത് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. സംസ്ഥാനത്തെ കോളജുകളില്‍ ആദ്യം തുടങ്ങിയ ഏജ് ഫ്രണ്ട്‌ലി ക്ലബ്ബാണിത്.

80 പേരുണ്ട് ഈ ബാച്ചില്‍. സ്ത്രീകളാണ് ഭൂരിഭാഗവും. 55 വയസു മുതല്‍ 85  വരെയുള്ളവര്‍ ഉണ്ട്. ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും സംസ്‌കൃതവും ഒപ്പം പഠിപ്പിക്കുന്നുണ്ട്. എലിസബത്തും ദേവയാനിയും മോഹന ചന്ദ്രനും സെബിയും രതിയമ്മയും ശോഭനയുെമെല്ലാം ഇപ്പോള്‍ ചെറുപ്പത്തിലെ വൈബിലാണ്. ആഴ്ചയില്‍ രണ്ടു ദിസമാണ് ക്ലാസ്.

Content Highlights: Age friendly club in Thevara HS College