ടേസ്റ്റി ഫുഡ് ടെസ്റ്റ്

യാത്രകളില്‍ പരിചയമില്ലാത്ത ഹോട്ടലുകളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. എല്ലാ വിഭവങ്ങളും ഗംഭീരമാണെന്നു ഹോട്ടലുകാര്‍ പറയുന്നതില്‍ തെറ്റുപറയാനാവില്ല. പക്ഷേ, കഴിക്കേണ്ടത് നമ്മളാണല്ലോ. മെനു നോക്കി നല്ലഭക്ഷണം തിരഞ്ഞുപിടിക്കുന്ന മാജിക്ക് മിക്കപ്പോഴും പരാജയമാവുകയും ചെയ്യും.
യാത്രാസംഘത്തിലെ ഓരോരുത്തരും ചെറിയ അളവില്‍ ഓരോ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പ്രശ്‌നം കുറെയൊക്കെ പരിഹരിക്കാം. എല്ലാം ടേസ്റ്റ് ചെയ്ത് രുചി ഉറപ്പാക്കിയിട്ട് ഏറ്റവും നല്ലത് ആവശ്യത്തിന് ഓര്‍ഡര്‍ ചെയ്യാമല്ലോ.സമയത്തിന്റെ കാര്യം കൂട്ടിയും കുറച്ചുമൊക്കെ നോക്കിയിട്ടേ ഈ പരീക്ഷണത്തിന് നില്‍ക്കാവൂ എന്നു മാത്രം.
(ഏപ്രില്‍ ലക്കം യാത്രാ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)


VIEW ON mathrubhumi.com