ഹിമാലയത്തില്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായ കൊച്ചുമിടുക്കര്‍

By: ഹേമന്ത് രത്‌നകുമാര്‍
ന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസും പോളിങ് സ്റ്റേഷനും സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഹിമാചല്‍ പ്രദേശിലെ ലാഹോള്‍ ആന്‍ഡ് സ്പിതി ജില്ലയിലെ ഹിക്കിം എന്ന ചെറിയ ഗ്രാമം. 14,000- 15,500 അടിയാണ് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം. എന്റെ ഹിമാലയന്‍ സോളോ ട്രാവലില്‍ കൂട്ടിനെത്തിയ ബാലന്മാരുടെ ചിത്രങ്ങളാണ് ഇവ.
വസ്ത്രധാരണരീതിയിലും അംഗശൈലികളിലും മുതിര്‍ന്നവരെപ്പോലെ തോന്നിപ്പിക്കുന്ന കുട്ടികള്‍. ഈ കുട്ടികള്‍ക്ക് ഭൂപ്രകൃതി സമ്മാനിക്കുന്നത് കഠിനമായ ജീവിതമാണ്. കാലാവസ്ഥമൂലം വരണ്ടുണങ്ങുന്ന ചര്‍മ്മം, നേരിട്ടടിക്കുന്ന വെയില്‍, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ്, എല്ലാത്തിലുമുപരി വര്‍ഷത്തില്‍ പകുതിയും പൂര്‍ണമായും മഞ്ഞുമൂടിക്കിടക്കുന്ന ഇടമാണ് ഈ ഗ്രാമം. മഞ്ഞുവീഴ്ചകാരണം ഗതാഗതസംവിധാനവും തടസ്സത്തിലാവും.
ഇത്രയും കഷ്ടപ്പാടുകള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായെങ്കിലും അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ചെറിയ മുഹൂര്‍ത്തങ്ങള്‍ വരെ അവര്‍ ആഘോഷിക്കുന്നു. എല്ലാവരോടും തന്മയത്തത്തോടെ ഇടപെട്ടു ഹൃദയങ്ങളില്‍ ഇടംപിടിക്കുകയും ചെയ്യുന്ന ഒരുപറ്റം കുട്ടികളെയാണ് എനിക്കവിടെ പരിചയപ്പെടാന്‍ സാധിച്ചത്. ഞങ്ങളുടെകൂടെ ബുള്ളറ്റില്‍ കയറി അടുത്തുള്ള ഗ്രാമങ്ങളും വീടുകളും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്ത്, ഞങ്ങളുടെ വഴികാട്ടികളായത് ഈ മിടുക്കന്മാരായിരുന്നു.


VIEW ON mathrubhumi.com