ഫോട്ടോ സൗന്ദര്യമുള്ളതാക്കാന്‍ റേയ്‌സ്

By: അജിത് അരവിന്ദ്‌
മേഘങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിന് ഒരു പ്രത്യേക സൗന്ദര്യമാണ്. അത് ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കുമ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതും. ഇതിനെ Crepuscular Rays അല്ലെങ്കില്‍ Gods Rays എന്നാണ് പറയുക. ഉദാഹരണമായി ചിത്രം 1 ശ്രദ്ധിക്കുക.
1
ക്യാമറയില്‍ നേരിട്ട് പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന ചിത്രത്തോളം വരില്ലെങ്കിലും ഏറെക്കുറെ ഇതിനെ അനുകരിക്കാന്‍ പറ്റുന്ന ഒരു ആപ്ലിക്കേഷന്‍ ഉണ്ട്. Rays എന്നാണ് ഇതിന്റെ പേര്. ഇന്ന് നമ്മള്‍ പരിചയപ്പെടുന്നതും ഈ ആപ്ലിക്കേഷനെ തന്നെ.
Rays ആന്‍ഡ്രോയ്ഡില്‍ ലഭ്യമല്ല. എന്നാല്‍ ഇതിന് സമാനമായ ആപ്ലിക്കേഷന്‍സ് ഉണ്ട്. Sun Overlay ആണ് ഒരു ഉദാഹരണം.
വളരെ ആയാസരഹിതമായി നമുക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് Crepuscular rays മാത്രമല്ല സാധാരണ പ്രകാശരശ്മികള്‍ കൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ചിത്രം 2 ശ്രദ്ധിക്കുക. മൊബൈല്‍ ക്യാമറയില്‍ നിന്ന് നേരിട്ട് ലഭിച്ച ചിത്രം ആണിത്.
2
Rays ആപ്ലിക്കേഷന്‍ പരീക്ഷിച്ചു നോക്കാന്‍ ഏറ്റവും നല്ല ഒരു ഉപകരണം ആണ് ഈ ചിത്രം. കാരണം പ്രകാശത്തിന്റെ സ്രോതസ്സ് ചിത്രത്തില്‍ വളരെ വ്യക്തമാണ്.
3
ഇത് വളരെ പരിഗണന കൊടുക്കേണ്ട ഒരു വസ്തുത ആണ്. അല്ലെങ്കില്‍ ചിത്രത്തിന് മൗലികത ലഭിക്കില്ല. ചിത്രം 3 ശ്രദ്ധിക്കുക. ഇവിടെ റേയ്സ് ഉപയോഗിച്ച് ഞാന്‍ പ്രകാശരശ്മികള്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
ചിത്രത്തിന്റെ ഏതു ഭാഗത്തു നിന്ന് പ്രകാശ രശ്മികള്‍ വരണം, എത്രമാത്രം വരണം, പ്രകാശ രശ്മികളുടെ നിറം തുടങ്ങിയവ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിഷ്പ്രയാസം മാറ്റാന്‍ സാധിക്കും. റേയ്സ് ഉള്‍പ്പെടുത്തിയ ശേഷം പിന്നീട് Snapseed ഉപയോഗിച്ച് ചിത്രത്തിന്റെ warmth, details എന്നിവ കൂട്ടി. അതിന് ശേഷം VSCO ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചിത്രത്തിന് ഏകീകൃതമായ കളര്‍ ടോണ്‍ കൊണ്ടുവന്നു. ഇത് ചിത്രത്തിന് മൗലികത നല്‍കാന്‍ സഹായിച്ചു.
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു തെറ്റാണ് ചിത്രത്തിന്റെ കളര്‍ ടോണില്‍ ഉള്ള പൊരുത്തമില്ലായ്മ. ഉദാഹരണത്തിന് ചിത്രത്തിന്റെ മൊത്തമായുള്ള ടോണ്‍ നീലയും പ്രകാശരശ്മികളുടെ നിറം ഓറഞ്ചുമാണ്. ഇത് പ്രകൃതിയില്‍ ഒരിക്കലും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒരു സാഹചര്യം ആണ്. ഇത് തീര്‍ച്ചയായും ഒഴിവാക്കുക.
4
5
ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത മറ്റൊരു ചിത്രം കൂടി കൊടുക്കുന്നു. ചിത്രം 4, ചിത്രം 5 എന്നിവ ശ്രദ്ധിക്കുക. കഴിവതും Crepuscular rays ക്യാമറയില്‍ തന്നെ ഷൂട്ട് ചെയ്യുക. സ്‌പെഷല്‍ എഫക്ട് ആവശ്യമുള്ള സാഹചര്യം വരുമ്പോള്‍ (ഉദാഹരണത്തിന് ഫാഷന്‍ ഫോട്ടോഗ്രാഫി) Rays നെ ആശ്രയിക്കുക.


VIEW ON mathrubhumi.com