കുടുംബത്തോടൊപ്പം ജാഫ്‌ന ബീച്ച് ആസ്വദിച്ച് രംഭ; മകളും സിനിമയില്‍ വരുമോയെന്ന് ആരാധകര്‍

സര്‍ഗം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് രംഭ. പിന്നീട് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി രംഭ തിളങ്ങി. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹശേഷം രംഭ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. മൂന്ന് മക്കള്‍ക്കൊപ്പം കുടുംബജീവിതം ആസ്വദിക്കുന്ന താരം വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവിന്റെ നാടായ ശ്രീലങ്കയിലെ ജാഫ്‌ന ബീച്ചിലേക്ക് കുടുംബത്തോടൊപ്പം യാത്ര പോയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് രംഭ. രംഭയ്ക്കും ഭര്‍ത്താവിനുമൊപ്പം മക്കളായ ലാന്യയേയും സാഷയേയും ശിശിവിനേയും കാണാം.
ഇതില്‍ മൂത്ത മകള്‍ ലാന്യയുടെ സൗന്ദര്യമാണ് ആരാധകരുടെ കണ്ണിലുടക്കിയത്. രംഭയെപ്പോലെ സുന്ദരിയാണ് മകളെന്നും സിനിമയിലേക്ക് വരുമോ എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ലാന്യയുടെ ചിത്രങ്ങള്‍ രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. രംഭയുടെ കുട്ടിക്കാലത്തെ ചിത്രമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അന്ന് പലരും കമന്റ് ചെയ്തത്. 2010-ലാണ് ശ്രീലങ്കയില്‍ നിന്നുള്ള ഇന്ദ്രന്‍ പത്മനാഥനെ രംഭ വിവാഹം ചെയ്യുന്നത്. അതിനുശേഷം കാനഡയില്‍ സ്ഥിര താമസമാക്കുകയായിരുന്നു.
ജാഫ്‌നയുടെ ഭംഗി
ശ്രീലങ്കയുടെ വടക്കേ അറ്റത്തുള്ള ജാഫ്‌ന ബീച്ച് പ്രകൃതിഭംഗിയാര്‍ന്ന പ്രദേശമാണ്. ശാന്തമായ നീലക്കടലും വൃത്തിയുള്ള വെളുത്ത മണല്‍ വിരിച്ച തീരവുമാണ് ഈ ബീച്ചിന്റെ പ്രത്യേകത. കസുവാരിന, ചാര്‍ട്ടി എന്നിങ്ങനെ രണ്ട് ബീച്ചുകളാണ് ഇവിടേയുള്ളത്. ആഴം കുറഞ്ഞ വെള്ളമാണ് കസുവാരിന ബീച്ചിലുള്ളത്. ചാര്‍ട്ടി ബീച്ചിലെത്തിയാല്‍ മീന്‍ പിടിക്കുന്ന ആളുകളുമായി സംസാരിക്കുകയും സൂര്യാസ്തമയക്കാഴ്ച്ച ആസ്വദിക്കുകയും ചെയ്യാം. മെയ് മുതല്‍ സംപ്റ്റംബര്‍ വരേയുള്ള സമയമാണ് ജാഫ്‌ന ബീച്ച് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
പ്രശസ്ത ഹൈന്ദവ ക്ഷേത്രമായ നല്ലൂര്‍ കന്ദസ്വാമി കോവില്‍ ജാഫ്‌നയിലാണുള്ളത്. അതിമനോഹരമായ കൊത്തുപണികളുള്ള സ്വര്‍ണ ഗോപുരവും വാസ്തുവിദ്യകളുമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ജാഫ്‌ന കോട്ടയും നാഗദ്വീപും കീരിമല ബീച്ചുമെല്ലാം ശ്രീലങ്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
Content Highlights: rambha visits jaffna beach with family