കുളിരുള്ള കാഴ്ചകള്‍ കണ്ട് രസിക്കാം, സഞ്ചാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഊട്ടി തുറക്കുന്നു

ഊട്ടിയിലെ പൈതൃക ട്രെയിൻ | Photo: Mathrubhumi
ഊട്ടിയിലെ പൈതൃക ട്രെയിൻ | Photo: Mathrubhumi

ഞ്ചാരികളുടെ പറുദീസയായ ഊട്ടി കോവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും തുറക്കുന്നു. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ സഞ്ചാരികള്‍ക്ക് ഊട്ടിയിലെ കുളിരുള്ള കാഴ്ചകള്‍ കണ്ട് രസിക്കാം. നീലഗിരി ജില്ലയിലേക്കാണ് വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാനാകുക. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കി.

ടൂറിസ്റ്റ് പാസുകളുള്ള സഞ്ചാരികള്‍ക്ക് മാത്രമാണ് ഈ സമയത്ത് ഊട്ടിയിലേക്ക് പ്രവേശിക്കാനാകുക. https://tnepass.tnega.org എന്ന വെബ്‌സൈറ്റിലൂടെ പാസുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ ടൂറിസ്റ്റുകളാണെന്ന് പ്രത്യേകം വ്യക്തമാക്കണം. 

സഞ്ചാരികള്‍ക്ക് ഹോട്ടലുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.  ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുന്നൂര്‍ സിംസ്പാര്‍ക്ക്, കോത്തഗിരി നെഹ്‌റു പാര്‍ക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് ജില്ല കലക്ടര്‍ ജെ.ഇന്നസെന്റ് ദിവ്യ അറിയിച്ചു. സഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഊട്ടി നിവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. 

Content Highlights: Ooty reopens for tourism, Nilgiri Tourism, Ootty Travel, Tamil Nadu Tourism, Travel News

Content Highlights: