KSRTC ബജറ്റ് ടൂറിസം, കൈകോര്‍ത്ത് മാതൃഭൂമിയും; ഭാഗമാകുന്നവര്‍ക്ക് യാത്രാ മാഗസിന്‍ സൗജന്യം

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്രയുമായി കൈകോര്‍ത്ത് മാതൃഭൂമി യാത്ര. ഏപ്രില്‍ മാസം കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്ന വിനോദയാത്രയുടെ ഭാഗമാകുന്നവര്‍ക്ക് മാതൃഭൂമി യാത്രാ മാഗസിന്‍ സൗജന്യമായി നല്‍കും. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ കോറമത്താണ് പദ്ധതിയുടെ സ്‌പോണ്‍സര്‍.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനില്‍ നടന്ന പരിപാടി ശ്രീകുമാര്‍ കോറമത്ത് ഉദ്ഘാടനം ചെയ്തു. യാത്ര ചെയ്യുന്നവര്‍ക്ക് സമ്മാനം നല്‍കാനുള്ള മാതൃഭൂമിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡപ്യൂട്ടി ചീഫ് മാനേജര്‍ സര്‍ക്കുലേഷന്‍ എന്‍.എ. ശ്രീജിത്ത്, കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ പി.പി. ഉദയഘോഷ്, ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി. സൂരജ്, യൂണിറ്റ് കോ- ഓര്‍ഡിനേറ്റര്‍ കെ. രാഹുല്‍, സുദര്‍ശന്‍ ബാലന്‍, കെ. സുമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: mathrubhumi yathra magazine joins hands with ksrtc budget tourism