ശബരിമല: 50 കെഎസ്ആർടിസി ബസുകൾ കൂടി; കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ

കോട്ടയം ശബരിമല തീർഥാടനം സുഗമമാക്കാനായി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ജില്ലാ കളക്ടർ ചേതൻകു മാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആർഡിഒ ജിനു പുന്നൂസ്, വിവിധ വകു പ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
24 മണിക്കൂർ @ എരുമേലി
- തീർഥാടനപാതയിലും പ്രധാന കേന്ദ്രങ്ങളിലും വൈദ്യുതി വിതരണവും വെളിച്ചവും കെഎസ്ഇബി ഉറപ്പുവരുത്തും.
- താത്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കും.
- മെഡിക്കൽ സൗകര്യം ഉണ്ടാകും. ഹൃദ്രോഗ ചികിത്സയടക്കമുള്ള ചികിത്സാ സൗകര്യങ്ങളും ആംബുലൻസ് സൗകര്യങ്ങ ളും ആരോഗ്യവകുപ്പ് ഉറപ്പാക്കും.
- ആർടിഒയുടെ നേതൃത്വത്തിൽ മോട്ടോർ വാ ഹനവകുപ്പിന്റെ ആറു സ്‌ക്വാഡുകൾ പ്ര വർത്തിക്കും.
കൺട്രോൾ റൂം
റവന്യൂവകുപ്പിൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, എരുമേലി എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കും. എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ എക്സൈസിൻ്റെ നേതൃത്വത്തിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഏർപ്പെടുത്തും.
കോട്ടയം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കൺ ട്രോൾ റൂമുകൾ തുറക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം സിസിടിവി നിരീക്ഷണമുണ്ടാകും. കണമല റൂട്ടിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.
അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിക്കും.
കെഎസ്ആർടിസി
കോട്ടയം, എരുമേലി എന്നി വിടങ്ങളിൽനിന്നുള്ള സർവീസുകൾക്കായി കെഎസ്ആർടിസി 50 ബസുകൾ കൂടുതൽ എത്തിക്കും. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും.
ഭക്ഷണ ശാലകൾ
ഭക്ഷണശാലകളിൽ നിരന്തര പരിശോധന നടത്തും.
മുടക്കമില്ലാത്ത കു ടിവെള്ള വിതര ണം, കൃത്യമായ മാ ലിന്യനീക്കം, ഹോ ട്ടൽ ജീവനക്കാർ ക്ക് ഹെൽത്ത് കാർഡ്, സുഗമ മായ പാർക്കിങ് തുടങ്ങിയവ ഉറപ്പു വരുത്തും.
Content Highlights: District Collector reviews arrangements for Kottayam`s Sabarimala pilgrimage, including enhanced KSEB, health facilities, control rooms, police deployment, and KSRTC services.