കോവിഡ് പോരാളികള്‍ക്ക് 50 ശതമാനം നിരക്ക് ഇളവ് നല്കാന് ജടായു ടൂറിസം പദ്ധതി

കൊല്ലം : ജടായു ടൂറിസം പദ്ധതിയിലെ കേബിള്‍ കാര്‍ കമ്പനിയായ ഉഷ ബ്രെക്കോ ലിമിറ്റഡ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കുന്നു. ഡിസംബര്‍ 18 വരെ ജടായു എര്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കുന്ന കോവിഡ് പോരാളികള്‍ക്കും അവര്‍ക്കൊപ്പമുള്ള രണ്ടുപേര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ പി.ജി., യു.ജി. വിദ്യാര്‍ഥികള്‍, ദിശ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റ്, ലാബ് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കോവിഡ്-19 വോളന്റിയര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക.
ജടായു സന്ദര്‍ശനത്തിന് എത്തുന്നവര്‍ തങ്ങളുടെ ഐഡി കാര്‍ഡുകള്‍ ഡിജിറ്റലായോ അല്ലാതെയോ ടിക്കറ്റ് കൗണ്ടറില്‍ ഹാജരാക്കിയാല്‍ ഇളവ് ലഭിക്കും.
Content Highlights: Jatayu Tourism, Covid fighters, Jatayuppara, Kerala Covid 19
Content Highlights: