അരുമയാണിന്ന് അമ്മു, ഇവളുടെ വികൃതിയാസ്വദിക്കാനായി മാത്രം മുതുമലയിലെത്തുന്നവരുണ്ട്

ഗൂഡല്ലൂർ: മുതുമലയിലെ കുങ്കിയാനകൾക്കും വിനോദസഞ്ചാരികൾക്കും പാപ്പാന്മാർക്കും അരുമയാണ് അമ്മു എന്ന കുട്ടിയാന. അവളുടെ വികൃതിയാസ്വദിക്കാനായി മാത്രമെത്തുന്നവരുണ്ടിവിടെ.
സ്നേഹത്തോടെ പെരുമാറുന്നവർ അമ്മുവിന് രക്ഷിതാക്കളും കൂട്ടുകാരുമാണ്. മൂന്നുവർഷംമുമ്പ് ഈറോഡിലെ സത്യമംഗലം വനത്തിൽ ജനിച്ച 20 ദിവസംമാത്രം പ്രായമുള്ള ആനക്കുട്ടിയായിരുന്നു അമ്മു. തള്ളയാനയിൽനിന്ന് അകന്നുപോയ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി മുതുമല ക്യാമ്പിലെത്തിച്ച് പരിപാലിക്കുകയായിരുന്നു.
ബൊമ്മനെന്ന കുങ്കിയാനയുടെ നേതൃത്വത്തിലായിരുന്ന കുട്ടിയാനയുടെ പരിപാലനം. മൃഗഡോക്ടർമാരുടെ സംഘവും പരിപാലനത്തിന് നേതൃത്വം നൽകി.
തുടർച്ചയായ പരിശീലനവും പരിപാലനവും അമ്മുവിനെ ഉഷാറാക്കി. ഇപ്പോൾ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ കുട്ടിയാന.
Content Highlights: ammu elephant cub, mudumalai, malayalam travel news
Content Highlights: