ടാന്‍സാനിയയിലെ ജയില്‍ ദ്വീപും ഭീമന് ആമകളും

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ പ്രമുഖ നഗരമായ ദാറുസ്സലാമില്‍ നിന്നും ഇരുപത് മിനിട്ടു വിമാനത്തില്‍ യാത്ര ചെയ്താല്‍ സാന്സിബാറില് എത്താം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സര്‍വീസുകളില്‍ ഒന്നാണിത്. ടാന്സാനിയ്ക്കു കീഴിലുള്ള ഒരു സ്വയം ഭരണ പ്രദേശമാണ് സാന്‍സിബാര്‍. യുനെസ്കോ ലോക പൈതൃകപ്പട്ടികയില്പ്പെടുത്തിയിട്ടുള്ള സ്റ്റോണ്‍ടൗണ്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരുപറ്റം ദ്വീപസമൂഹങ്ങളെയാണ് സാന്‍സിബാര്‍ എന്നറിയപ്പെടുന്നത്. ആഫ്രിക്കയുടെ സ്പൈസ് ദ്വീപ് എന്നറിയപ്പെടുന്ന ഈ ദ്വീപുകള്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും ടൂറിസത്തിനും പേര് കേട്ടതാണ്. സാന്സിബാറിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെ ഒരു പ്രധാന ടൂറിസ്ററ് ആകര്‍ഷണമായ ജയില്‍ ദ്വീപിനെ (പ്രിസണ്‍ ഐസ്ലാന്റ്) കുറിച്ചാണ് ഞാന്‍ എഴുതുന്നത്.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഈ ആമകള്‍ക്ക് ശരാശരി നൂറ്റി ഇരുപത്തി രണ്ട് സെന്റിമീറ്റര്‍ നീളവും ഇരുനൂറ്റി അമ്പതു കിലോ ഭാരവും ഉണ്ടാകുമത്രേ. ലോകത്തിലെ ഏറ്റവും ആയുസ്സ് കൂടിയ ജീവികളായി അറിയപ്പെടുന്ന ഈ ആമകള്‍ ഇരുനൂറു വര്‍ഷത്തിലേറെ ജീവിക്കും. ദ്വീപിനകത്ത് ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ കോട്ടേജുകളും റസ്റ്റോറന്റ് സൗകര്യവും ഉണ്ട്. നാല് അമേരിക്കന്‍ ഡോളര്‍ ആണ് ദ്വീപിലേക്കുള്ള പ്രവേശന ഫീസ്. മുപ്പതു മുതല്‍ നാല്‍പ്പത് ഡോളര്‍ വരെയാണ് വിവിധ ടൂര്‍ ഏജന്‍സികള്‍ ഇരുവശത്തേക്കുമുള്ള ബോട്ട് യാത്രക്കായി ഈടാക്കുന്നത്.
Content Highlights: tanzania Changuu island and giant aldabra tortoises