കൊടകര ഉണ്ണിയെ ആദരിച്ചു

കൊടകര:ക്ഷേത്രവാദ്യകലാകാരൻ കൊടകര ഉണ്ണിയെ ശിഷ്യരും വിവിധക്ഷേത്രക്ഷേമസമിതികളും ചേർന്ന് ആദരിച്ചു. ‘സഹസ്രാദരം’ എന്ന്‌ പേരിട്ട പരിപാടി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ. അധ്യക്ഷനായി.

മന്ത്രി വി.എസ്. സുനിൽകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ, കവി രാവുണ്ണി, പി.ആർ. പ്രസാദൻ, ജയരാജ് വാര്യർ, ജാതവേദൻ നമ്പൂതിരി, അമ്പിളി സോമൻ, വി.എസ്. പ്രിൻസ്, എം.എൽ.വി. നായർ എന്നിവർ പ്രസംഗിച്ചു.

കൊടകര ഉണ്ണി എഴുതിയ ‘വാദനകലയിലെ സാധക രീതികൾ’, ‘വാദ്യകലയിലെ നാദനക്ഷത്രങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കവി വർഗീസ്‌ ആന്റണി ഉദ്ഘാടനം ചെയ്തു. കവി രാപ്പാൾ സുകുമാരമേനോൻ അധ്യക്ഷനായി. സുഭാഷ് മൂന്നുമുറി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, കെ.ബി. രാജാനന്ദ്, പ്രകാശൻ ഇഞ്ചക്കുണ്ട്, എ. നാഗേഷ്, ജയൻ അവണൂർ, ഡി.വി. സുദർശൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from Mathrubhumi.com

YouTube | Subscribe Telegram | Subscribe

Post Your Comment

കൊടകര ഉണ്ണിയെ ആദരിച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...
<>