വാഴാനിയിൽ ഷട്ടറുകൾ മൂന്ന് സെന്റിമീറ്ററാക്കി

വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച വൈകീട്ട് 61.16 മീറ്ററായി. 62.48 മീറ്ററാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടിലെ നാല്‌ ഷട്ടറുകളും ഒരു സെന്റിമീറ്റർ വീതം കുറച്ച് മൂന്ന് സെന്റിമീറ്റർ മാത്രമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. 15.89 ദശലക്ഷം ഘനമീറ്ററാണ് നിലവിലെ വെള്ളം. സംഭരണശേഷിയുടെ 96 ശതമാനം. അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളവും തുറന്നുവിടുന്ന വെള്ളവും ഏകദേശം തുല്യമാണ്. വൃഷ്ടിപ്രദേശത്ത് 20.2 മില്ലിമീറ്റർ മഴയാണ് വ്യാഴാഴ്‌ച ലഭിച്ചത്.

Get daily updates from Mathrubhumi.com

YouTube | Subscribe Telegram | Subscribe

Post Your Comment

വാഴാനിയിൽ ഷട്ടറുകൾ മൂന്ന് സെന്റിമീറ്ററാക്കി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...
<>