'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്സിലേക്ക്
കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ ഓളം ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഓപ്പണ്‍ സോഴ്സ് ആകുന്നു എന്നത് മാത്രമല്ല ഓളത്തിന്റെ ഇപ്പോഴത്തെ പ്രത്യേകത. ഇതുവരെ ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഇംഗ്ലീഷ് - മലയാളം നിഘണ്ടു മാത്രമായിരുന്നു ഓളമെങ്കില്‍, ഇപ്പോള്‍ അതൊരു മലയാളം-മലയാളം നിഘണ്ടു കൂടിയായി മാറിയിരിക്കുന്നു. 83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള മലയാളം-മലയാളം നിഘണ്ടു ശനിയാഴ്ച്ച (മെയ് 18) മുതല്‍ ഓളത്തിന്റെ ഭാഗമായതായി, ഈ ഓണ്‍ലൈന്‍ നിഘണ്ടു സ്ഥാപിച്ച ബി എന്‍ കൈലാഷ് നാഥ് അറിയിച്ചു.
ദത്തുക് കെ.ജെ.ജോസഫ് എന്നയാള്‍ 1990 കളില്‍ കമ്പ്യൂട്ടറിലാക്കിയ ഡേറ്റയാണ്, ഓളത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട മലയാളം - മലയാളം നിഘണ്ടുവിന്റെ അടിസ്ഥാനം. പഴയൊരു മലയാളം നിഘണ്ടുവില്‍നിന്ന് നൂറുകണക്കിന് പേജുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തെടുക്കാന്‍ ജോസഫിന് കഴിഞ്ഞു. ആ ഡേറ്റയെ ഓളത്തിലാക്കാന്‍ രണ്ടുവര്‍ഷമായി കൈലാഷ് നാഥ് ശ്രമിച്ചു വരികയായിരുന്നു. ഓളത്തിലെ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും, മലയാളം-മലയാളം നിഘണ്ടുവും താമസിയാതെ ഓപ്പണ്‍ സോഴ്സ് ആകുമെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം കൈലാഷ് നാഥ് പ്രഖ്യാപിച്ചിരുന്നു. ദി ദത്തുക് കോര്‍പ്പസ് എന്ന പേരിലാകും മലയാളം-മലയാളം നിഘണ്ടു ഓപ്പണ്‍സോഴ്സില്‍ എത്തുകയെന്ന് കൈലാഷ് നാഥ് അറിയിച്ചു.
READ MORE TECHNOLOGY STORIES:
ഓപ്പോ എഫ് 11 പ്രോ അധികം വൈകാതെ എത്തും- ടീസര്‍ വീഡിയോ ഇവരുടെ മുഖം കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? അതിലൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് പുതിയനിരക്കില്‍ ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ മാര്‍ച്ച് 31 വരെ സമയം- ഉപയോക്താക്കള്‍ അറിയാന്‍ വാട്സാപ്പിന് തിരിച്ചടി? ഫോര്‍വേഡ് സന്ദേശങ്ങളുടെ നിയന്ത്രണം എളുപ്പം മറികടക്കാമെന്ന് കണ്ടത്തല്‍
Post Your Comment
'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്സിലേക്ക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Read more...