GPT-5 എത്തി; Chat GPT ശക്തമാവുന്നു, വെല്ലുവിളികള്‍ നേരിടുന്ന മേഖലകള്‍, ആശങ്കകള്‍ പരിഹരിക്കാം

ഓഗസ്റ്റ് ഏഴിനാണ് Open AI തങ്ങളുടെ ഏറ്റവും പുതിയ എ.ഐ. മോഡലായ ചാറ്റ് ജിപിടി-5 അവതരിപ്പിച്ചത്. ജിപിടി-4 നെ അപേക്ഷിച്ച് ഈ മോഡല്‍ കൂടുതല്‍ കാര്യക്ഷമവും വേഗതയുള്ളതുമാണെന്ന് ഓപ്പണ്‍ എഐ സിഇഒ ആയ സാം ഓള്‍ട്ട്മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കളില്‍ നിന്ന് വളരെ മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമെന്നും എ.ഐ. സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഈ വലിയ മാറ്റങ്ങള്‍ക്കൊപ്പം, ഉപഭോക്താക്കള്‍ക്കിടയില്‍ ചില ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. എന്താണ് ചാറ്റ് ജിപിടി-5 നല്‍കുന്ന മാറ്റങ്ങള്‍, എന്താണ് അതിനെക്കുറിച്ചുള്ള ആശങ്കകള്‍ എന്ന് നമുക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.
Content Highlights: OpenAI`s ChatGPT-5 boasts improved speed and accuracy, but concerns remain.