ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പന ആരംഭിച്ചു- ആ വമ്പന്‍ ഓഫറുകള്‍ ഇവയാണ്

മറ്റൊരു വമ്പന്‍ വിപണന മേളയുമായി ആമസോൺ തിരിച്ചെത്തിയിരിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ എട്ട് വരെയാണ് വില്‍പന നടക്കുന്നത്. മുന്‍പത്തേതു പോലെ തന്നെ നിരവധി ഓഫറുകളുമായാണ് ഇത്തവണയും ആമസോണ്‍ എത്തിയിരിക്കുന്നത്.
ലെനോവോ, മോട്ടോ, ഷാവോമി, ഹോണര്‍, സാംസങ്, വണ്‍ പ്ലസ് തുടങ്ങിയ കമ്പനികളാണ് ഓഫറില്‍ മുന്‍നിരയിലുള്ളത്. ലെനോവോ കെ 8 നോട്ട് 2,000 രൂപ വിലക്കിഴിവില്‍ ലഭിക്കും. 11,999 രൂപയ്ക്കാണ് ഈ ഡ്യുവല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍ വില്‍ക്കുന്നത്.
1,000 രൂപ വിലക്കിഴിവില്‍ 15,999 രൂപയ്ക്കാണ് 64 ജിബിയുടെ ഡ്യുവല്‍ ക്യാമറാ സ്മാര്‍ട്‌ഫോണ്‍ ആയ മോട്ടോ ജി പ്ലസ് വില്‍ക്കുന്നത്. ഷാവോമി റെഡ്മി 4ന് എല്ലാ ഓഫറുകളും ഉള്‍പ്പെടുത്തി 1,500 രൂപയുടെ കുറവ് ലഭിക്കും. 10,999 രൂപയുടെ ഫോണ്‍ 9,499 രൂപയ്ക്ക് ആമസോണില്‍ നിന്ന് വാങ്ങാനാവും.
ഹോണര്‍ 8 പ്രൊ സ്മാര്‍ട്‌ഫോണാണ് വിലക്കുറവില്‍ ലഭ്യമായ മറ്റൊരു ഫോണ്‍. 29,999 രൂപയുടെ ഫോണ്‍ 26,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി 1,000 രൂപ വരെ കിഴിവും ലഭിക്കും. ഹോണര്‍ 8 പ്രൊയും ഡ്യുവല്‍ റിയര്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍ ആണ്.
16,900 രൂപ വിലയുള്ള സാംസങ് ഗാലക്‌സി ജെ7 പ്രൈമിന്റെ കറുപ്പ് നിറത്തിലുള്ള പതിപ്പ് വില്‍ക്കുന്നത് 10,590 രൂപയ്ക്കാണ്. 25,200 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ9 സ്മാര്‍ട്‌ഫോണ്‍ 18,990 രൂപയ്ക്കും ആമസോണില്‍ ലഭിക്കും.
24,999 രൂപയാണ് വണ്‍ പ്ലസ് 3ടിയുടെ വില. 32,999 രൂപ വിലയുള്ള പുതിയ വണ്‍ പ്ലസ് 5 ഫോണിന്റെ 6 ജിബി റാം പതിപ്പിന് എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി 3000 രൂപവരെ കിഴിവും ലഭിക്കും.
വിലക്കിഴിവുള്ള ഐഫോണ്‍ മോഡലുകള്‍
77,000 രൂപ വിലയുള്ള 256 ജിബി സ്‌റ്റോറേജിന്റെ ഐഫോണ്‍ 8 ന് 74,999 രൂപയാണ് ആമസോണില്‍ വില. 64 ജിബിയുടെ ഐഫോണ്‍ 8ന് 61,990 രൂപയാണ് വില. 64,000 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില. ആപ്പിള്‍ ഐഫോണ്‍ 8 പ്ലസിനും ഓഫറുണ്ട്. 73,000 രൂപ വിലയുള്ള ഐഫോണ്‍ 8 പ്ലസ് 69,989 രൂപയ്ക്ക് ആമസോണില്‍ നിന്നും വാങ്ങാം.
39,999 രൂപയാണ് 32 ജിബിയുടെ ഐഫോണ്‍ 7 ന്റെ വില. ഐഫോണ്‍ 6 ന്റെ 32 ജിബി പതിപ്പിന് 20,999 രൂപയും 128 ജിബിയുടെ ഐഫോണ്‍ 7 പ്ലസിന് 60,999 രൂപയുമാണ് ആമസോണില്‍ വില.
ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളിലേക്ക് നോക്കുമ്പോള്‍. ആമസോണില്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്ന ആപ്പിള്‍ മാക് ബുക്ക് എയറിന്റെ 8ജിബി റാം, 13.3 ഇഞ്ച് പതിപ്പിന് 54,990 രൂപയും 256 ജിബി സ്റ്റോറേജ് പതിപ്പിന് 73,150 രൂപയുമാണ് വില.
ഇവയെ കൂടാതെ
40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവില്‍ ഫാഷന്‍ ഉത്പന്നങ്ങളും 55 ശതമാനം വിലക്കിഴിവില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളും 40 ശതമാനം വരെ വിലക്കിഴിവില്‍ ഗൃഹോപകരണങ്ങളും ആമസോണില്‍ നിന്നും വാങ്ങാം.


VIEW ON mathrubhumi.com